Timely news thodupuzha

logo

ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട് അന്തരിച്ചു

കാസർകോഡ്: കവിയും ചിത്രകാരനുമായ ബിജു കാഞ്ഞങ്ങാട്(50) അന്തരിച്ചു. ഹൃദയ ശസ്ത്രക്രിയയെ തുടർന്ന് ചൊവ്വാഴ്ച പുലർച്ചെയാണ് അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് മംഗലാപുരം ആസ്പത്രിയിൽ പ്രവേശിപ്പിച്ച ബിജുവിനെ ആൻജിയോപ്ലാസ്റ്റിന് വിധേയനാക്കിയിരുന്നു. ചികിത്സയിലിരിക്കെത്തന്നെ വീണ്ടും ഹാർട്ട് അറ്റാക്ക് സംഭവിച്ചതാണ് മരണകാരണം. കാസർകോട് പെരിയ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ മലയാളം അധ്യാപകനാണ്. 2005ൽ സാഹിത്യ അക്കാദമിയുടെ ദേശീയ കവി സമ്മേളനത്തിൽ പങ്കെടുത്തു.

തൊട്ടുമുമ്പ് മഞ്ഞയിലയോട്, അഴിച്ചുകെട്ട്, ജൂൺ, ഉച്ചമഴയിൽ, വെള്ളിമൂങ്ങ, പുലിയുടെ ഭാഗത്താണ് ഞാനിപ്പോഴുള്ളത്, ഉള്ളനക്കങ്ങൾ (കവിതകൾ), വാക്കിന്റെ വഴിയും വെളിച്ചവും (പഠനം), കവിത മറ്റൊരു ഭാഷയാണ് (പഠനം) എന്നിവയാണ് കൃതികൾ. കവിതകൾ ഇംഗ്ലീഷ്, ഹിന്ദി, തുളു, കന്നട എന്നീ ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ഭാര്യ ഗ്രീഷ്‌മ‌, പരേതനായ നാരായണന്റെയും ലീലയുടെയും മകനാണ്‌.

Leave a Comment

Your email address will not be published. Required fields are marked *