Timely news thodupuzha

logo

‘കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌’; ബൃന്ദ കാരാട്ട്‌

കൊച്ചി: വിസ്‌മയിപ്പിക്കുന്ന ആസ്വാദ്യതയാണ് കൊച്ചി ബിനാലെ നൽകുന്നതെന്ന്‌ സി.പി.ഐ.എം പൊളിറ്റ്‌ബ്യൂറോ അംഗം ബൃന്ദ കാരാട്ട്‌. ഫോർട്ട് കൊച്ചി ആസ്‌പിൻവാൾ ഹൗസിൽ ബിനാലെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട്‌ സംസാരിക്കുകയായിരുന്നു അവർ. കൊച്ചി ബിനാലെയുടെ സംഘാടനവും വളന്റിയർമാരുടെ പ്രവർത്തനവും കലാകാരന്മാരുടെ അർപ്പണബോധവും രാജ്യത്തിന്‌ മാതൃകയാണ്‌. ലോകത്തെ മികച്ച കലാകാരന്മാരും അവരുടെ സൃഷ്ടികളും സംഗമിക്കുന്ന ഇടമാണിത്.

വനിതകളുടെ പ്രാതിനിധ്യവും ശ്രദ്ധേയം. കേരളത്തിലെ മലയാളി ആർട്ടിസ്റ്റുകൾക്ക് മാത്രമായി ദർബാർ ഹാൾ ആർട്ട് ഗ്യാലറിയിൽ ഒരുക്കിയ ‘ഇടം’ ശ്രദ്ധേയമാണ്‌. കേരളത്തിലെ കലാകാരന്മാരെ പ്രത്യേകം അഭിനന്ദിക്കുകയും വേറിട്ട സാമൂഹ്യവീക്ഷണത്തിന് അവരോട് കടപ്പാട് അറിയിക്കുകയും ചെയ്യുന്നുവെന്ന്‌ ബൃന്ദ കാരാട്ട്‌ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *