തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീർ നിയമസഭയിൽ നടത്തിയതു തെറ്റായ പരാമർശമാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. അദ്ദേഹം അതു പിൻവലിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നിയമസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച എം.എൽ.എമാരോട് നിങ്ങൾ അടുത്ത പ്രാവശ്യം തോറ്റുപോകുമെന്നാണു സ്പീക്കർ പറയുന്നത്. മെമ്പർമാരുടെ അവകാശങ്ങൾ സംരക്ഷിക്കേണ്ടയാളാണു സ്പീക്കർ. സ്പീക്കറുടെ കസേരയിലാണ് ഇരിക്കുന്നതെന്ന് അദ്ദേഹം മറന്നു പോയെന്നും വി.ഡി.സതീശൻ പറഞ്ഞു.