ചന്ദ്രന്‍റെ അടക്കം ഉയർന്ന റെസല്യൂഷൻ ചിത്രങ്ങൾ പകർത്താൻ സഹായിക്കുമെന്ന് അവകാശപ്പെടുന്ന ഫീച്ചറാണ് സാംസങ് ഗാലക്സി എസ് സീരിസ് സ്‌മാർട്ട്‌ഫോണുകളിലെ സ്‌പേസ് സൂം ഫീച്ചർ. ഇത് ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നാണ് ആരോപണം. സാംസങ് ഗാലക്സി എസ് 20 അൾട്രായിലായിരുന്നു ഈ സവിശേഷത ആദ്യം വന്നത്.
അതിനുശേഷം കമ്പനിയുടെ എല്ലാ ‘അൾട്രാ’ മോഡലുകളിലും ഈ ഫീച്ചർ നല്‍കി. ദക്ഷിണ കൊറിയൻ കമ്പനി സ്‌മാർട്ട്‌ഫോണിന്റെ പ്രമോഷൻ സമയത്ത് ഈ സവിശേഷതയെ തെറ്റായി അവതരിപ്പിച്ചുവെന്നാണ് ഇപ്പോൾ ഉയർന്നു വന്നിരിക്കുന്ന ആക്ഷേപം. ഒരു ഉപയോക്താവ് റെഡ്ഡിറ്റിൽ ശനിയാഴ്ച പങ്കിട്ട പോസ്റ്റിൽ 2021-ലെ എം.എസ് പവര്‍യൂസറിനെ കുറിച്ച് പരാമർശിക്കുന്നുണ്ട്.