Timely news thodupuzha

logo

യു.എസ് നിക്ഷേപകരെ കബളിപ്പിച്ചു; ഗൗതം അദാനിക്കെതിരെ അഴിമതിക്കുറ്റം ചുമത്തി യു.എസ് കോടതി

ന്യൂഡൽഹി: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അഴിമതിക്കുറ്റം ചുമത്തി ന്യൂയോർക്ക് കോടതി. സൗരോർജ കരാർ ലഭിക്കുന്നതിനായി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് 250 ദശലക്ഷം ഡോളർ (2,100 കോടി രൂപ) കൈക്കൂലി നൽകിയെന്നാണ് കുറ്റം. രണ്ട് ബില്യൻ ഡോളറിലധികം മൂല്യമുള്ള സൗരോർജ കരാറുകൾ സ്വന്തമാക്കുന്നതിനാണ് കൈക്കൂലി വാഗ്ദാനം ചെയ്തതെന്ന് കാട്ടി ഗൗതം അദാനി ഉൾപ്പടെയുള്ള ഏഴ് പേർക്കെതിരെയാണ് കുറ്റപത്രം.

അഴിമതി, വഞ്ചന, ഗൂഢാലോചന കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. റിപ്പോർട്ടുകൾ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികൾ 20 ശതമാനംവരെ തകർച്ച നേരിട്ടു.

Leave a Comment

Your email address will not be published. Required fields are marked *