Timely news thodupuzha

logo

2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ ആർ.എസ്‌.എസ് പറയുന്നു; ഡോ.പി.കെ.ബിജു

കോന്നി: കേരളത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ മാത്രമല്ല, അവരെ അധികാരത്തിലെത്തിച്ച മൂന്നരക്കോടി ജനങ്ങളുടേതുമാണെന്നാണ്‌ സി.പി.ഐ.എം ജനകീയ പ്രതിരോധ ജാഥയിലെ വലിയ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്ന്‌ ജാഥാ മാനേജർ ഡോ.പി.കെ.ബിജു പറഞ്ഞു. സ്വീകരണ കേന്ദ്രങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 2025ൽ ആർ.എസ്‌.എസിന്റെ നൂറാം വാർഷികമാണ്‌. 2024ൽ വീണ്ടും അധികാരത്തിൽ വന്നാൽ ഇന്ത്യയെ ഹിന്ദുത്വ രാഷ്‌ട്രമായി പ്രഖ്യാപിക്കുമെന്ന്‌ അവർ പറയുന്നു. മറ്റ്‌ മതക്കാർ സൗദിയിലേക്കും റോമിലേക്കും പാകിസ്ഥാനിലേക്കും പോകണമെന്നും സംഘപരിവാർ പറയുന്നു.

സ്വാതന്ത്ര്യ ലബ്‌ധിക്കായി ജീവത്യാഗം ചെയ്‌തവരുടെ പിന്തുടർച്ചക്കാരോടാണ്‌ നിങ്ങൾ രാജ്യദ്രോഹികളാണെന്നും രാജ്യം വിടണമെന്നും പറയുന്നത്‌. 21 സംസ്ഥാനങ്ങളിൽ പള്ളികളും സ്‌കൂളുകളും ആക്രമിക്കുന്നതിൽ പ്രതിഷേധിച്ച്‌ 79 ക്രിസ്‌ത്യൻ മതവിഭാഗങ്ങൾ ഡൽഹിയിൽ സമരം നടത്തി. എന്നാൽ ഈ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളമില്ല. ഇവിടെ ആർ.എസ്‌.എസുകാരില്ലാഞ്ഞിട്ടല്ല കമ്യൂണിസ്‌റ്റുകാർ ഉള്ളതുകൊണ്ടാണ്‌ മതന്യൂനപക്ഷങ്ങളെ ആക്രമിക്കാത്തത്‌. ഇന്ത്യയിൽ വേറൊരു സർക്കാരും 40 ലക്ഷം കുടുംബങ്ങൾക്ക്‌ 1600 രൂപ വീതം സാമൂഹ്യ പെൻഷൻ നൽകുന്നില്ല. ഇതെല്ലാം നിർത്തലാക്കാനാണ്‌ കേന്ദ്രം ശ്രമിക്കുന്നതെന്നും പി.കെ.ബിജു പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *