ഇടവെട്ടി: ശാസ്താംപാറ ഗവ: എൽ പി സ്കൂളിൽ രണ്ടാം ഘട്ട കരനെൽ കൃഷിയുടെ കൊയ്ത്ത് നടത്തി.
ഹെഡ്മിസ്ട്രസ് ഗീതമ്മ പി.ജി, പി.റ്റി.എ പ്രസിഡന്റ് ഇ.കെ.അജിനാസ്, വാർഡ് മെമ്പറും വിസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സണുമായ ബിൻസി മാർട്ടിനും കുട്ടികളും രക്ഷിതാക്കളും പങ്കെടുത്തു.
രാധ നിരപ്പിൽ, പി.റ്റി.എ എക്സിക്യൂട്ടീവംഗം പ്രകാശ് തങ്കപ്പൻ എന്നിവരാണ് കരനെൽ കൊയ്ത്തിന് നേതൃത്വം നൽകിയത്.