തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. സ്പീക്കർ എ.എൻ.ഷംസീറിന്‍റെ ഓഫീസ് പ്രതിപക്ഷ എം.എൽ.എമാർ ഉപരോദിച്ചതോടെ വാച്ച് ആൻഡ് വാർഡ് അംഗങ്ങളുമായി സംഘർഷം ഉണ്ടായി. ഇതിനിടയിൽ സ്പീക്കർ ഓഫീസിൽ പ്രവേശിച്ചു. പ്രതിപക്ഷ എം.എൽ.എമാരുടെ അവകാശങ്ങൾ സ്പീക്കർ നിരന്തരം നിഷേധിക്കുന്നെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. എം.എൽ.എമാരെ വാച്ച് ആൻഡ് വാർഡ് വലിച്ചിഴച്ചു.
സംഘർഷത്തിനിടെ കോൺഗ്രസ് എം.എൽ.എ ടി.ജെ.സനീഷ് കുമാർ ജോസഫ് കുഴഞ്ഞു വീണു. ഇദ്ദേഹത്തെ ഉടൻ തന്നെ പ്രതിഷേധം നടന്ന സ്ഥലത്ത് നിന്നും മാറ്റി. മുതിർന്ന നേതാവും എം.എൽ.എയുമായ തിരുവഞ്ചൂർ രാധാകൃഷ്ണനെ വാച്ച് ആൻഡ് വാർഡ് അംഗങ്ങൾ കൈയ്യേറ്റം ചെയ്തതായും കോൺഗ്രസ് ആരോപിച്ചു.