Timely news thodupuzha

logo

‘ഒരു കോടി രൂപ നഷ്‌ടപരിഹാരം, ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണം’; എം.വി ഗോവിന്ദൻ

കണ്ണൂർ: അപകീർത്തികരമായ ആരോപണം ഉന്നയിച്ചതിന്‌ സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ സ്വർണ്ണക്കള്ളക്കടത്ത്‌ കേസിലെ പ്രതി സ്വപ്‌ന സുരേഷിന്‌ വക്കീൽ നോട്ടീസ്‌ അയച്ചു. ഒരു കോടി രൂപ നഷ്‌ടപരിഹാരം നൽകണമെന്നും ആരോപണം പിൻവലിച്ച്‌ മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട്‌ തളിപ്പറമ്പിലെ അഭിഭാഷകൻ നിക്കോളാസ്‌ ജോസഫ്‌ മുഖേനയാണ്‌ നോട്ടീസ്‌ അയച്ചത്‌. മാർച്ച്‌ 9ന്‌ ഫേസ്‌ബുക്ക്‌ ലൈവിലൂടെയാണ്‌ സ്വപ്‌ന സുരേഷ്‌ ആരോപണം ഉന്നയിച്ചതെന്ന്‌ നോട്ടീസിൽ ചൂണ്ടിക്കാട്ടി.

മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മുഴുവൻ ആരോപണവും പിൻവലിക്കണമെന്ന്‌ ആവശ്യപ്പെട്ടും പ്രതിഫലമായി 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തും എം വി ഗോവിന്ദനു വേണ്ടി വിജയ്‌പിളളയെന്നാൾ സമീപിച്ചുവെന്നായിരുന്നു ആരോപണം. ഇംഗ്‌ളീഷിലും മലായളത്തിലുമുളള പത്രങ്ങൾ ഈ ആരോപണം പ്രസിദ്ധീകരിക്കുകയും ചാനലുകൾ വാർത്ത സംപ്രേഷണം ചെയ്യുകയും ചെയ്‌തു.

Leave a Comment

Your email address will not be published. Required fields are marked *