Timely news thodupuzha

logo

ബ്രഹ്മപുരത്ത് ഫയർ വാച്ചർമാരെ നിയോഗിക്കും, പൊലീസിന്റെ പട്രോളിങ്ങും ശക്തമാക്കും

കൊച്ചി: ബ്രഹ്മപുരത്ത്‌ മുഴുവൻസമയവും ഫയർ വാച്ചർമാരെ നിയോഗിക്കാൻ എംപവേഡ് കമ്മിറ്റി തീരുമാനം. ബ്രഹ്മപുരത്തെ മുഴുവൻ പ്രദേശവും ഫയർ വാച്ചർമാരുടെ നിരീക്ഷണത്തിലായിരിക്കും. സ്ഥലത്ത് പൊലീസിന്റെ പട്രോളിങ്‌ ശക്തമാക്കാനും എംപവേഡ്‌ കമ്മിറ്റിയുടെ ആദ്യയോഗം തീരുമാനിച്ചു. കോർപറേഷനാണ് ഫയർ വാച്ചേഴ്‌സിനെ നിയോഗിക്കാനുള്ള ചുമതല. തദ്ദേശവാസികളുടെ ആശങ്കയകറ്റാൻ 17ന് മാലിന്യസംസ്‌കരണം, ആരോഗ്യസംരക്ഷണം, പരിസ്ഥിതി എന്നീ വിഷയങ്ങളിൽ വിദഗ്ധരുടെ നേതൃത്വത്തിൽ ബോധവൽക്കരണ ക്ലാസ് നടത്തുമെന്ന്‌ യോഗത്തിൽ അധ്യക്ഷനായ കലക്ടർ എൻ എസ്‌ കെ ഉമേഷ്‌ പറഞ്ഞു.

ഭാവിയിൽ തീപിടിത്തം ഉണ്ടാകാതിരിക്കാൻ എല്ലാ കരുതൽ നടപടികളും എംപവേഡ് കമ്മിറ്റിയുടെ മേൽനോട്ടത്തിൽ നിർവഹിക്കും. സമയബന്ധിതമായി നടപടികൾ പൂർത്തിയാക്കാൻ കർശനനിരീക്ഷണം നടത്തും. മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റ് അടക്കം നിലവിലുള്ള പദ്ധതികൾ ആറു മാസത്തിനകം പൂർത്തിയാക്കുകയാണ്‌ ലക്ഷ്യം. ഇതിന്റെ ദൈനംദിന അവലോകനം നടത്തുമെന്നും കലക്ടർ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *