Timely news thodupuzha

logo

എല്ലാ അർധസൈനിക വിഭാഗങ്ങളിലുമായി ഡോക്ടർമാരുടെ നൂറുകണക്കിന് ഒഴിവുണ്ട്; ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌ റായ്‌

ന്യൂഡൽഹി: സിആർപിഎഫിൽ നികത്താതെ കിടക്കുന്നത് 31 ശതമാനം നഴ്സിങ്‌ തസ്‌തിക. എല്ലാ അർധസൈനിക വിഭാഗങ്ങളിലുമായി ഡോക്ടർമാരുടെ നൂറുകണക്കിന് ഒഴിവുണ്ടെന്നും രാജ്യസഭയിൽ വി ശിവദാസന്‌ ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ്‌ റായ്‌ മറുപടി നൽകി. സിആർപിഎഫിൽ മെഡിക്കൽ ജീവനക്കാരുടേതായ് 1330 ഒഴിവുണ്ട്.

ബിഎസ്എഫ്–- 317, സിഐഎസ്എഫ്– 81, ഐടിബിപി–169, എസ്എസ്‌ബി–- 228, അസം റൈഫിൾസ്‌-– -229 എന്നിങ്ങനെയാണ് മറ്റു സേനകളിൽ നഴ്‌സുമാരുടെ ഒഴിവ്.ഇന്തോ–- ടിബറ്റൻ ബോർഡർ പൊലീസില്‍ 81 ഡോക്ടർമാരുടെ ഒഴിവുണ്ട്. സിഐഎസ്എഫ്‌–- 28, സിആർപിഎഫ്– -34, ബിഎസ്എഫ്– -54, എസ്എസ്‌ബി– -45, അസം റൈഫിൾസ്‌–- അഞ്ച്‌ എന്നിങ്ങനെയാണ് ഡോക്ടർമാരുടെ ഒഴിവ്. അർധസൈനിക വിഭാഗങ്ങളിലായി സൈനികരുടെ 84,866 ഒഴിവുണ്ടെന്ന് കേന്ദ്രം നേരത്തേ സഭയില്‍ വെളിപ്പെടുത്തിയിരുന്നു. സിആർപിഎഫ്–- 29,283, ബിഎസ്‌എഫ്–- 19,987, സിഐഎസ്എഫ്– -19,475, എസ്എസ്‌ബി–- 8273, ഐടിബിപി–- 4,142, അസം റൈഫിൾസ്–- 3706 എന്നിങ്ങനെയാണ് ഒഴിവ്.

Leave a Comment

Your email address will not be published. Required fields are marked *