Timely news thodupuzha

logo

ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ; പിന്തുണയുമായി കോൺഗ്രസ് പോരാളികൾ

കോഴിക്കോട്: നേതൃത്വത്തോടുള്ള അതൃപ്തിയെ തുടർന്ന് ലോക്സഭയിലേക്കോ നിയമസഭയിലേക്കോ മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ച കെ മുരളീധരന് പിന്തുണയുമായി ഫ്ലക്സ് ബോർഡുകൾ ഉയർന്നു. “നിങ്ങൾക്ക് വേണ്ടെങ്കിലും കേരള ജനത ഒറ്റക്കെട്ടായി പറയുന്നു ഞങ്ങൾക്ക് വേണം ഈ നേതാവിനെ” എന്നെഴുതിയ ഫ്ലക്സ് ബോർഡുകൾ കോഴിക്കോട് പ്രത്യക്ഷപ്പെട്ടു. കെപിസിസി അധ്യക്ഷൻറെ മുന്നറിയിപ്പ് നോട്ടീസ് കിട്ടിയതിന് പിന്നാലെ താൻ ഇനി മത്സരിക്കാനില്ലെന്ന് മുരളീധരൻ പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് കോഴിക്കോട് നഗരത്തിൽ കോൺഗ്രസ് പോരാളികളെന്ന പേരിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *