തൃശൂർ: മുപ്ലിയത്ത് 6 വയസുകാരൻ വെട്ടേറ്റ് മരിച്ചു. അതിഥിതൊഴിലാളികളുടെ മകന്‍ ഇസ്ലാം ആണ് കൊല്ലപ്പെട്ടത്. അതിഥിതൊഴിലാളികൾ തമ്മിലുള്ള തർക്കത്തിനിടെയാണ് കുട്ടിക്ക് വെട്ടേൽക്കുന്നത്. കുട്ടിയുടെ അമ്മയുടെ സഹോദരനാണ് വെട്ടിയത്. ആക്രമണം തടയാനെത്തിയ കുട്ടിയുടെ അമ്മ നജ്മയ്ക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
ഇന്ന് രാവിലെയാണ് സംഭവം ഉണ്ടാകുന്നത്. ഏറ്റുമുട്ടലിൽ കുട്ടിയുടെ പിതാവിനും പരിക്കേറ്റു. ആസം സ്വദേശിയായ ഇയാൾ കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തുന്നത്. സ്വത്ത് തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്നാണ് സൂചന. അമ്മാവന്‍ ജമാലുവിലെ വരന്തരപ്പള്ളി പൊലീസ് കസ്റ്റഡിയിലെടുത്തു.