വാഷിങ്ടൺ: ലൈംഗികാരോപണ കേസിൽ യു.എസ് മുൻ പ്രസിഡന്‍റ് ഡോണാൾഡ് ട്രംപിനെതിരെ ക്രിമിനൽ കുറ്റം ചുമത്തി ന്യൂയോർക്കിലെ മൻഹട്ടൻ കോടതി. വിവാഹേതര ബന്ധം വെളിപ്പെടുത്താതിരിക്കാന്‍ അശ്ലീലചിത്ര നടിക്ക് പണം നല്‍കിയതിലാണ് നടപടി. 2016 തെരഞ്ഞെടുപ്പ് പ്രചാരണകാലത്താണ് ട്രംപ് 1.30 ലക്ഷം ഡോളര്‍ നല്‍കിയത്. ഈ പണം ബിസിനസ് ചെലവായി കാണിച്ചതാണ് കുറ്റകരമായത്.
5 വർഷം നീണ്ട അന്വേഷണത്തിനൊടുവിലാണ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എന്നാൽ നടപടി രാഷ്ട്രീയ പക പോക്കലാണെന്നാണ് ട്രംപിന്‍റെ വാദം. ഇത് നിയമപരമായി നേരിടുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത ആഴ്ച്ച കീഴടങ്ങാനാണ് ട്രംപിനോട് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരിക്കുന്നത്.