Timely news thodupuzha

logo

വസ്ത്രവ്യാപാരശാലയിൽ വൻതീപിടുത്തം

കോഴിക്കോട്: കോഴിക്കോട് വസ്ത്രവ്യാപാരശാലയിൽ വൻതീപിടുത്തം. കല്ലായി റോഡിലെ ജയലക്ഷ്മി ടെക്സ്റ്റൈൽസിലാണു തീപിടുത്തമുണ്ടായത്. പതിനഞ്ചോളം ഫയർ ഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്.

രാവിലെ 6.30-ഓടെയാണു തീപിടുത്തമുണ്ടായത്. കെട്ടിടത്തിന്‍റെ പാർക്കിങ് ഏരിയയിലുണ്ടായിരുന്ന രണ്ടു കാറുകൾ കത്തിനശിച്ചിട്ടുണ്ട്. മുകൾനിലയിലാണു തീ പടർന്നതെങ്കിലും, തീഗോളങ്ങൾ താഴേക്കു പതിച്ചാണു കാറുകൾക്കു തീപിടിച്ചത്. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണു പ്രാഥമിക നിഗമനം. സമീപത്തെ കെട്ടിടങ്ങളിലേക്കു തീ പടരാതിരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *