Timely news thodupuzha

logo

കല്ലേക്കാട് മാരിയമ്മൻപൂജാ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; വയോധികൻ മരിച്ചു, 15 പേർക്ക് പരിക്കേറ്റു

പാലക്കാട്: പിരായിരി കല്ലേക്കാട് മാരിയമ്മൻപൂജാ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു. പുത്തൂർ ഗണേശനാണ് ഇടഞ്ഞത്. തുടർന്നുണ്ടായ തിരക്കിൽപെട്ട് വയോധികൻ മരിക്കുകയും 15 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വള്ളിക്കോട് സ്വദേശിയായ ബാലസുബ്രഹ്മണ്യൻ (63) ആണ് മരിച്ചത്.

ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. എഴുന്നള്ളത്ത് ക്ഷേത്രത്തിലെത്തിയതിന് പിന്നാലെ വെടിക്കെട്ട് നടത്തിയിരുന്നു. ഈ സമയത്താണ് ആന ഇടഞ്ഞ് ഓടിയത്. ആനയുടെ പുറത്തുണ്ടായിരുന്നവർ മുന്നിൽ ഉണ്ടായിരുന്ന മരത്തിൽ തൂങ്ങി രക്ഷപ്പെട്ടു. അപകടത്തിൽ പരിക്കേറ്റവരെ പാലക്കാട് ജില്ലാ ആശുപത്രിയിലും അഞ്ചുപേരെ കല്ലേക്കാട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *