Timely news thodupuzha

logo

വഞ്ചനാദിനം ആചരിച്ചു

തൊടുപുഴ: പങ്കാളിത്ത പെൻഷൻ പദ്ധതി പിൻവലിച്ച് ഇടതുസർക്കാർ വാക്കുപാലിക്കുക എന്നാവശ്യപ്പെട്ട് കേരള എൻ.ജി.ഒ സംഘ് ഏപ്രിൽ ഒന്ന് വഞ്ചനാദിനമായി ആചരിച്ചു. തൊടുപുഴ മിനി സിവിൽ സ്റ്റേഷനു മുന്നിൽ നടത്തിയ ധർണ്ണാ സമരത്തിന് ജില്ലാ പ്രസിഡൻ്റ് വി.ബി.പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.എൻ.ജി ഓ സംഘ് സംസ്ഥാന ജോയിൻ സെക്രട്ടറി വി.കെ.സാജൻ ഉദ്ഘാടനം ചെയ്തു.

പങ്കാളിത്ത പെൻഷൻ പദ്ധതി നടപ്പിലാക്കിയതിൻ്റെ പത്താം വാർഷികത്തിൽ ഇടതു സർക്കാൻ ഇതിനുവേണ്ടി നിയോഗിച്ച കമ്മീഷൻ റിപ്പോർട്ട് പുറത്തു വിടാനുള്ള ആർജ്ജവം കാണിക്കണമെന്ന് സംസ്ഥാന ജോയിൻറ് സെക്രട്ടറി വി.കെ. സാജൻ ആവശ്യപ്പെട്ടു. ജീവനക്കാർക്ക് ലഭിക്കേണ്ട ഡി എ കുടിശ്ശിക ,ലീവ് സറണ്ടർ തുടിങ്ങയവ അടിയന്തരമായി അനുവദിച്ചു തരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ധർണ്ണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിയ്ക്കുകയായിരുന്നു അദ്ദേഹം.

ഗസറ്റഡ് ഓഫീസേഴ്സ് സംഘ് സംസ്ഥാന സെക്രട്ടറി വി.കെ.ബിജു മുഖ്യപ്രഭാഷണം നടത്തി. കെ. എസ്. റ്റി. എംപ്ലോയീസ് സംഘ് സംസ്ഥാന ജോയിൻ്റ് സെക്രട്ടറി അരവിന്ദ് എസ്., എൻ റ്റി യു ജില്ലാ പ്രസിഡൻറ് കെ.വി. അനിൽകുമാർ, പെൻഷനേഴ്‌സ് സംഘ് ജില്ലാ സെക്രട്ടറി പി.എസ്. തുളസീധരൻ പിള്ള, പി .റ്റി. ബാലുരാജ്, വി. ആർ. ജിദ്ദു, എം. എം . മഞ്ജുഹാസൻ, എം.എൻ. ശശിധരൻ എന്നിവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *