തൊടുപുഴ: ഭാരതീയ മെഡിക്കൽ ആന്റ് സെയിൽസ് റെപ്രസന്റേറ്റീവ് അസ്സോസിയേഷൻ (ബി.എം.എസ്.ആർ.എ) ജില്ലാ വാർഷികം നടന്നു. തൊടുപുഴ ബി.എം.എസ് ഹാളിൽ നടന്ന പരിപാടി ബി.എം.എസ്. സംസ്ഥാന സെക്രട്ടറി സിബി വർഗീസ് ഉദ്ഘാടനം ചെയ്തു. ബി.എം.എസ്.ആർ.എ ഇടുക്കി ജില്ലാ പ്രസിഡന്റ് ഹരീഷ് വാസുദേവ് അധ്യക്ഷനായി.
അസ്സോസിയേഷൻ ജില്ലാ സെക്രട്ടറി വിശാൽ ചന്ദ്രൻ, ജില്ലാ ജോ.സെക്രട്ടറി അനിൽകുമാർ, ബി.എം.എസ്. ജില്ലാ വൈസ്.പ്രസിഡന്റ് കെ.എം.സിജു, ബി.എം.എസ്.ആർ.എ സംസ്ഥാന ട്രഷറർ വിനയകുമാർ ജില്ലാ ട്രഷറർ അഭിജിത്ത് മോഹനൻ, ബി.എം.എസ്. തൊടുപുഴ മേഖല സെക്രട്ടറി ശ്രീജേഷ് കെ.ആർ, നിതിൻ കെ.എം എന്നിവർ പ്രസംഗിച്ചു. പുതിയ ഭാരവാഹികളായി ഹരീഷ് വാസുദേവ് (പ്രസിഡന്റ്) വൈ.പ്രസിഡന്റ്മാരായി കെ.ജി.കൃഷ്ണകുമാർ, അഭിജിത്ത് മോഹനൻ, അനീഷ് എ.ആർ, വിശാൽ ചന്ദ്രൻ (സെക്രട്ടറി), ജോ.സെക്രട്ടറിമാരായി അജിത്ത്.കെ. ആർ, നമസൂര്യ, അനിൽകുമാർ ബി.ആർ. സജിത് മോഹൻകുമാർ (ട്രഷറർ) എന്നിവരേയും തിരഞ്ഞെടുത്തു.