Timely news thodupuzha

logo

‘കരുതലും – കൈത്താങ്ങും’; തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റിന്റെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ടുള്ള പരാതി സമർപ്പിച്ചു

സംസ്ഥാനത്തെ അടിസ്ഥാന വികസന സാമൂഹ്യപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ഏപ്രിൽ – മെയ്‌ മാസത്തിൽ സംസ്ഥാന മന്ത്രിമാർ നേരിട്ട് നേതൃത്വം നൽകി നടത്തുന്ന ‘കരുതലും – കൈത്താങ്ങും’ പരാതി പരിഹാര അദാലത്തിലേക്ക് തൊടുപുഴ മർച്ചന്റ്സ് ട്രസ്റ്റിന്റെ കെട്ടിട നമ്പറുമായി ബന്ധപ്പെട്ടുള്ള പരാതി തൊടുപുഴ തഹസിൽദാർ അനിൽകുമാർ എം. മുമ്പാകെ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ പ്രസിഡന്റ്‌ അജീവ് പുരുഷോത്തമൻ സമർപ്പിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ വൈസ് പ്രസിഡന്റ്‌ ആർ.ജയശങ്കർ, മർച്ചന്റ്സ് ട്രസ്റ്റ്‌ ഹാൾ പ്രസിഡന്റ്‌ അഡ്വ.പി.എസ്.മോഹൻദാസ്, മൾട്ടി പർപ്പസ് ബാങ്ക് പ്രസിഡന്റ്‌ വേണു.ഇ.എ.പി, അസോസിയേഷൻ ജനറൽ സെക്രട്ടറി സജി പോൾ എന്നിവർ സന്നിഹിതരായിരുന്നു. ജില്ലാതലത്തിൽ അതാലത്തിന്റെ ചുമതല മന്ത്രിമാർക്കും, നടത്തിപ്പ്, സംഘാടനം എന്നിവ ജില്ലാ കളക്ടർമാരുടെയും ചുമതലയാണ്. പരാതികൾ ഏപ്രിൽ 1 മുതൽ 10 വരെ നേരിട്ടും, ഓൺലൈനായും സ്വീകരിക്കും.

Leave a Comment

Your email address will not be published. Required fields are marked *