Timely news thodupuzha

logo

പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി,14ന് നട തുറക്കും; 15ന്‌ വിഷുക്കണി ദർശനം

ശബരിമല: ബുധനാഴ്ച ശബരിമലയിൽ ആറാട്ടോടെ പൈങ്കുനി ഉത്രം ഉത്സവം കൊടിയിറങ്ങി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ മുഖ്യ കാർമികത്വത്തിൽ പമ്പയിലാണ് ആറാട്ട് നടന്നത്.

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ. കെ അനന്ത​ഗോപൻ, ദേവസ്വം ബോർഡ് അം​ഗങ്ങളായ എസ് എസ് ജീവൻ, എസ് സുന്ദരേശൻ, കമീഷണർ പി എസ് പ്രകാശ്, സ്പെഷ്യൽ കമീഷണർ എം മനോജ്, എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാർ എന്നിവർ പമ്പയിൽ ആറാട്ടിനെ വരവേറ്റു. ബുധനാഴ്ച രാവിലെ ഒമ്പതോടെ സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ഘോഷയാത്ര ആരംഭിച്ചു.

ആറാട്ടിന് ശേഷം അയ്യപ്പ വി​ഗ്രഹം പമ്പ ​ഗണപതി ക്ഷേത്രത്തിൽ പ്രത്യേകം തയ്യറാക്കിയ മണ്ഡപത്തിലിരുത്തി പറ സമർപ്പണം നടന്നു. നാലരയോടെ ഘോഷയാത്ര സന്നിധാനത്തേക്ക് തിരിച്ചു. രാത്രി എട്ടോടെ ഉത്സവത്തിന് സമാപനം കുറിച്ച് കൊടിയിറക്കി. രാത്രി ഹരിവരാസനം പാടി നട അടച്ചു. വിഷുക്കണി ദർശനത്തിന് 14ന് വൈകിട്ട് അഞ്ചിന് നട തുറക്കും. 15 ന്‌ രാവിലെ അഞ്ചിന് വിഷുക്കണി ദർശനം.

Leave a Comment

Your email address will not be published. Required fields are marked *