കണ്ണൂർ: പതിമൂന്ന് വയസ്സുള്ള കുട്ടിയെ കൊണ്ട് കണ്ണൂരിൽ തീ ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തിൽ വിമർശനമായി നിരവധി പേർ രംഗത്തെത്തി. സമൂഹമാധ്യമങ്ങളില്‍ വിഷയം ചർച്ചയാക്കുക ആയിരുന്നു. 13 വയസ്സുള്ള കുട്ടി ഒറ്റക്കോലം എന്നറിയപ്പെടുന്ന തീ ചാമുണ്ഡി തെയ്യക്കോലം കെട്ടിയാടിയത് ചിറക്കൽ ചാമുണ്ഡിക്കോട്ടം ക്ഷേത്രത്തിലെ കളിയാട്ടത്തിലാണ്. ആചരമനുസരിച്ച് തെയ്യം തീ കനലിൽ ചാടുകയാണ് ചെയ്യുന്നത്. ഈ രംഗമാണ് വീഡിയോയിലൂടെ പുറത്ത് എത്തിയത്.
പിന്നാലെ ബാലാവകാശ കമ്മീഷൻ കേസുമെടുത്തു. സംഘാടകരുടെ നടപടിക്കെതിരെ സമൂഹമാധ്യമങ്ങളിലും വലിയ വിമർശനമാണ് ഉയർന്നിട്ടുള്ളത്. അടുത്തേക്ക് പോകാൻ പോലും കഴിയാത്തവിധം ചൂട് ഉണ്ടാകും രണ്ടാൾ പൊക്കത്തിലുള്ള മേലേരിക്ക്. ഈ കനലിലേക്കാണ് കുട്ടി ചാടുന്നത്. കുട്ടിയെ തെയ്യം കഴിഞ്ഞതിനു ശേഷം അവശനായി കാണാമായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ഈ ദൃശ്യങ്ങള്‍ പ്രചരിച്ചതിന് പിന്നാലെയാണ് രൂക്ഷ വിമർശനം ഉയർന്നത്.