പാലക്കാട്: കെ.ടി.ജലീലിനെ ഭീകരവാദിയെന്ന് വിളിച്ച ബി.ജെ.പി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നിയമനടപടി സ്വീകരിക്കാന്‍ തയ്യാറായാല്‍ പൂര്‍ണ്ണ പിന്തുണ അറിയിക്കുമെന്ന് വി.ടി ബല്‍റാം. ജലീല്‍ ഭീകരവാദിയാണെന്ന അഭിപ്രായത്തോട് യോജിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സര്‍ക്കാര്‍, സംഘ് പരിവാറിന്റെ ഹേറ്റ് സ്പീച്ചിനെ നിയമപരമായി നേരിടാന്‍ അതിനിരകളാകുന്ന പൗരര്‍ക്ക് പിന്തുണയും സഹായവും നല്‍കണം. ജലീല്‍ ഒരു ജനപ്രതിനിധിയെന്ന നിലയില്‍ മുന്‍കൈ എടുത്ത് മാതൃക കാണിക്കണമെന്നും ബല്‍റാം ആവശ്യപ്പെട്ടു.