കൊച്ചി: കോർപറേഷനിലെ യു.ഡി.എഫ് അംഗങ്ങൾ മേയർ അനിൽകുമാറിനെതിരെ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. ബി.ജെ.പി, സി.പി.എം അംഗങ്ങൾ എത്താത്തതിനാൽ ക്വോറം തികയാതെ വന്നതാണ് കാരണം. കൗൺസിൽ യോഗത്തിന് യു.ഡി.എഫിന്റെ 28 അംഗങ്ങൾ എത്തിയിരുന്നു. ഇന്ന് വാരണാധികാരിയായ ജില്ലാ കളക്ടറും കോർപറേഷനിലെത്തിയിരുന്നു. 37 അംഗങ്ങളുടെ പിന്തുണയായിരുന്നു അവിശ്വാസം പരിഗണിക്കാൻ വേണ്ടത്. യോഗത്തിൽ ബി.ജെ.പി കൗൺസിലർമാരും എൽ.ഡി.എഫ് കൗൺസിലർമാരും പങ്കെടുത്തില്ല.
അവിശ്വാസ പ്രമേയം 74 അംഗ കൗൺസിലിൽ 37 പേരുടെയെങ്കിലും സാന്നിധ്യത്തിൽ മാത്രമേ ചർച്ചയ്ക്ക് എടുക്കുമായിരുന്നുള്ളൂ. അവിശ്വാസം പരാജയപ്പെടാൻ കാരണം ബി.ജെ.പി-എൽ.ഡി.എഫ് കൂട്ടുകെട്ടാണെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ വിമർശിച്ചു.