ന്യൂഡൽഹി: പരേതനായ പ്രശസ്ത മാധ്യമപ്രവർത്തകൻ, ടി.വി.ആർ ഷേണായിയുടെ ഭാര്യ സരോജ ഷേണായി (82) അന്തരിച്ചു. ഇന്നലെ രാത്രിയായിരന്നു സംഭവം. കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം നടത്തി. മഹാരാജാസ് കോളേജിൽ ഒരുമിച്ച് പഠിച്ചിരുന്നവരാണ് ഇരുവരും.
1960 കളിൽ തുടക്കത്തിൽ അന്നത്തെ വിദ്യാർഥി നേതാക്കളിൽ പ്രമുഖനായ ടി. വി. ആർ ഷേണായിയെ തെരഞ്ഞെടുപ്പിൽ തോൽപിച്ച് യൂണിയൻ ചെയർമാനായി സരോജ പ്രവർത്തിച്ചിരുന്നു. പിന്നീട് ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയും ചെയ്തു. ഷേണായി മാധ്യമപ്രവർത്തനവുമായി രാജ്യതലസ്ഥാനത്തെത്തിയപ്പോൾ സരോജവും ഒപ്പമുണ്ടായിരുന്നു. മക്കൾ അജിത്, സുജാത.