Timely news thodupuzha

logo

പരാതി അദാലത്ത്; ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജ്

തിരുവനന്തപുരം: ഏപ്രില്‍, മെയ് മാസങ്ങളിലായി മന്ത്രിസഭയുടെ രണ്ടാം വാര്‍ഷികത്തോടനുബന്ധിച്ച് താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിനെച്ചൊല്ലി വിവാദം. പരാതി അക്ഷയ കേന്ദ്രങ്ങള്‍ വഴി സ്വീകരിക്കുന്നതിന് ഓരോ അപേക്ഷക്കും സര്‍വീസ് ചാര്‍ജ്ജും സ്കാന്‍ ചെയ്യുന്നതിനും പ്രിന്‍റ് ചെയ്യുന്നതിനും ഫീസും ഏര്‍പ്പെടുത്തിയതിനെതിരെ കടുത്ത വിമര്‍ശനമാണ് ഉയരുന്നത്.

സര്‍ക്കാര്‍ ഉത്തരവില്‍ അക്ഷയ ഡയറക്ടറുടെ കത്തിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് വ്യക്തമാക്കുന്നു. അക്ഷയകേന്ദ്രം വഴിയുള്ള പരാതിക്ക് 20 രൂപ സര്‍വീസ് ചാര്‍ജ് നല്‍കണം. പരാതി സ്കാന്‍ ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയും പ്രിന്‍റ് ചെയ്യുന്നതിന് പേജ് ഒന്നിന് 3 രൂപയുമാണ് നല്‍കേണ്ടത്.

പൊതുജനങ്ങളിൽ നിന്നും താലൂക്ക് തല അദാലത്തുകളിലേക്കായി പരാതികൾ സ്വീകരിക്കുന്നതിന് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പ്രചാരണം ശക്തമാക്കും. മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ.അനിൽ, ആൻറണി രാജു എന്നിവരുടെ നേതൃത്വത്തിൽ ചേർന്ന ജില്ലയിലെ ജനപ്രതിനിധികളുടെ അവലോകന യോഗത്തിലാണ് തീരുമാനം. മെയ് 2 മുതൽ 11 വരെയാണ് അദാലത്തേ നടക്കുന്നത്. ഏപ്രിൽ 15 വരെ പൊതുജനങ്ങൾക്ക് പരാതികൾ നൽകാം. പൊതുജനങ്ങൾക്കിടയിൽ കൂടുതൽ പരാതികൾ സ്വീകരിക്കുന്നതിന് തദ്ദേശസ്ഥാപനങ്ങൾ വഴി പ്രചാരണം ശക്തമാക്കണമെന്നും മന്ത്രിമാർ നിർദ്ദേശിച്ചു.

Leave a Comment

Your email address will not be published. Required fields are marked *