Timely news thodupuzha

logo

നീന്തൽപരിശീലനക്യാമ്പ് ഉദ്ഘാടനം ചെയ്തു

മുവാറ്റുപുഴ: ക്ലബ് സംഘടിപ്പിച്ചിരിക്കുന്ന ഇരുപതാമത് അവധിക്കാല നീന്തൽ പരിശീലന ക്യാമ്പ് മുവാറ്റുപുഴ ക്ലബ് സ്വിമ്മിങ്ങ് പൂളിൽ മുവാറ്റുപുഴ ക്ലബ്പ്രസിഡന്റ് റെജിപി.ജോർജ് ഉദ്ഘാടനം ചെയ്തു. മുവാറ്റുപുഴയിലെയും സമീപപ്രദേശങ്ങളിലെയും ഇരുന്നൂറോളം പേർ പരിശീലന ക്യാമ്പിൽ പങ്കെടുക്കുന്നതിനായി രജിസ്ട്രർ ചെയ്തിട്ടുണ്ട്. രാവിലെയും വൈകീട്ടും വിവിധ ബാച്ചുകളിൽ ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും, മുതിർന്നവർക്കുമായിട്ടാണ് ക്യാമ്പ് ക്രമീകരിച്ചിരിക്കുന്നത്.

പെൺകുട്ടികൾക്കു വേണ്ടി വനിതാപരിശീലകരാണ് നേതൃത്വം നൽകുന്നതന്ന് ക്ലബ് പ്രസിഡന്റ് റെജി. പി.ജോർജ്പറഞ്ഞു.
മുൻവർഷങ്ങളിലെ പോലെ വിജയകരമായി പരിശീലനംപൂർത്തീകരിക്കുന്നവർക്ക് ക്യാമ്പ്അവസാനിക്കുന്ന മെയ്31ന് മുവാറ്റുപുഴയാറിൽ കോച്ചുമാരുടെ സാന്നിധ്യത്തിൽ നീന്തുന്നതിനുള്ള അവസരം നൽകും. കേരളത്തിൽ മുവാറ്റുപുഴ ക്ലബ്ബ് മാത്രമാണ് ഈ രീതിയിൽ പരീക്ഷണം നടത്തി സർട്ടിഫിക്കറ്റ്നൽകുന്നതെന്ന്സംഘാടകർ പറഞ്ഞു.

പുഴയിലോ, കുളത്തിലോ, കായലിലോ വച്ചുണ്ടാകുന്ന അപകടങ്ങൾ എങ്ങനെ തരണം ചെയ്യാൻ കഴിയുമെന്ന് പഠിപ്പിക്കുന്ന ലൈഫ്സേവിങ്ങ് പരിശീലനവും ഈ ക്യാമ്പിനൊപ്പം നൽകുന്നുണ്ടെന്ന് മുഖ്യപരിശീലകൻ എം. പി.തോമസ് അറിയിച്ചു. ക്യാമ്പിൽ ചേരുവാനുള്ളവർക്ക് ഏപ്രിൽ 30 വരെ പേര് രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. കൂടുതൽവിവരങ്ങൾക്ക്ഫോൺ: 9388607947. ഉദ്ഘാടന പരിപാടിയിൽ ക്ലബ് സെക്രട്ടറി ഡോ.ഡി.സെബാസ്റ്റ്യൻ അധ്യക്ഷതവഹിച്ചു. ക്ലബ് ട്രെഷറർ ബിമൽ പ്രകാശ്, മാനേജിങ്ങ് കമ്മിറ്റി അംഗങ്ങളായ എൻ.വി.ജോർജ്, ഡോ.സിജു.എ.പൗലോസ്, അജി.പി.എസ്, വനിതാ പരിശീലകരായ ടെസ്സിപീറ്റർ, വിജുഷ, ആർദ്ര.എം.ആർ, എം.വി.ആദിനാഥ് തുടങ്ങിയവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *