Timely news thodupuzha

logo

പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റ് തകർത്തു; പോസ്റ്റ് സ്കൂട്ടറിലേക്ക് വീണു,അപകടം ഒഴിവായത് തലനാരിഴയ്ക്ക്..

കുടയത്തൂർ: നിയന്ത്രണം വിട്ട പിക്കപ്പ് ജീപ്പ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി. ഇടിയുടെ ആഘാതത്തിൽ പോസ്റ്റ് ഒടിഞ്ഞ് റോഡിലേക്ക് വീണു ബുധൻ വൈകിട്ട് 6.30നായിരുന്നു സംഭവം. ഈ സമയം ഇതുവഴി വന്ന യുവതിയുടെ സ്കൂട്ടറിൻ്റെ മുൻവശത്തേക്കാണ് പോസ്റ്റ് വീണത്. സ്കൂട്ടറിൽ യാത്ര ചെയ്തിരുന്നത് കോളപ്ര സ്വദേശി ലിറ്റയും രണ്ട് കുട്ടികളുമായിരുന്നു.ലിറ്റക്ക് പരിക്ക് പറ്റിയെങ്കിലും കുട്ടികൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.പരിക്കേറ്റ ലിറ്റയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഈ ഭാഗത്ത് വൈദ്യുതി വിതരണം ഒരു മണിക്കൂർ തടസ്സപ്പെട്ടു.കാഞ്ഞാർ എസ്ഐ ജിബിൻ തോമസിൻ്റെ നേതൃത്വത്തിൽ പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *