മുട്ടം: സർവീസ് സഹകരണ ബാങ്കിനെ തകർച്ചയുടെ വക്കിൽ എത്തിച്ചബാങ്ക് ഭരിക്കുന്ന യുഡിഫ്ഭരണസമിതിയുടെ കൊടുക്കാര്യസ്ഥതയിൽ പ്രതിഷേധിച്ചുകൊണ്ട് എൽ ഡി എഫ് മുട്ടം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമം സിപിഎം ഏരിയ സെക്രട്ടറി റ്റി ആർ സോമൻ ഉദ്ഘാടനം ചെയ്തു. ബെന്നി പ്ലാക്കൂട്ടം അധ്യക്ഷത്ത വഹിച്ചു. റ്റി കെ മോഹനൻ സ്വാഗതം പറഞ്ഞു. പ്രമോദ്, ജയകൃഷ്ണൻ പുതിയേടത്ത്,റെജിഗോപി എന്നിവർ സംസാരിച്ചു.