തൊടുപുഴ: ക്രഷര്‍ ഉത്പന്നങ്ങളുടെ അന്യായമായ വില വര്‍ദ്ധനവ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സിമന്റ് ബ്രിക്‌സ് ആന്‍ഡ് മാനുഫാക്‌ചേഴ്‌സ് അസോസിയേഷന്‍ ഓഫ് കേരള (സിമാക്) തൊടുപുഴ താലൂക്ക് കമ്മിറ്റി നേതൃത്വത്തില്‍ സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.
സംസ്ഥാന പ്രസിഡന്റ് ജിമ്മി മാത്യു ഉദ്ഘാടനം ചെയ്തു. പി ആര്‍ റിജു അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം എ .എംഹാരിദ്, ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ്, മുസ് ലിം ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗം എസ് എം ഷരീഫ്, കേരളാ കോണ്‍ഗ്രസ സംസ്ഥാന സെക്രട്ടറി എം മോനിച്ചന്‍, മര്‍ച്ചന്റ് അസോസിയേഷന്‍ പ്രതിനിധി ജോസ് എവര്‍ഷൈന്‍ പ്രസംഗിച്ചു. നൂറുകണക്കിന് തൊഴിലാളികള്‍ പങ്കെടുത്ത പ്രതിഷേധം ക്വാറി ഉല്പന്നങ്ങളുടെ വിലവര്‍ധന തടയാന്‍ നടപടിവേണമെന്നാവശ്യപ്പെട്ടു.
തുടര്‍ന്ന് നടന്ന അസോസിയേഷന്‍ പൊതുയോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.താലൂക്ക് പ്രസിഡന്റായി പി ആര്‍ റിജു, ജന.സെക്രട്ടറിയായി സുലൈമാന്‍ ഒറ്റിതോട്ടത്തില്‍, ട്രഷററായി ഷിഹാബ് മുന്ന, വൈസ് പ്രസിഡന്റുമാരായി ജോയി മൂലമറ്റം, ഷിബു കൊല്ലപ്പുഴ, ജയ്‌സണ്‍ ആര്‍പ്പാടത്ത്, ജോയിന്റ് സെക്രട്ടറിമാരായി എം എസ് റജീഷ്, അഷ്‌റഫ് അല്‍മാസ്, പ്രിന്‍സ് കരിങ്കുന്നം, ഹെന്‍ട്രി കരിമണ്ണൂര്‍ എന്നിവരെ തെരഞ്ഞെടുത്തു.