ന്യൂഡൽഹി: മതേതര ബദലിനായുള്ള ചർച്ചകൾ പുരോഗമിക്കുന്നെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. സംസ്ഥാനങ്ങളിലെ രാഷ്‌ട്രീയ സാഹചര്യം വ്യത്യസ്‌തമെന്നും രാഷ്‌ട്രീയ കൂട്ടുകെട്ട് സംസ്ഥാന സാഹചര്യങ്ങൾ അനുസരിച്ച് സിപിഐ എം തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡി രാജയും നിതീഷ് കുമാറുമായുള്ള കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യെച്ചൂരി. ജനങ്ങളുടെ ജീവിതപ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനുള്ള ഒരുപരിപാടിയും ബിജെപി സർക്കാരിനില്ല. ജീവിത ബുദ്ധിമുട്ടുകളിൽനിന്നും ശ്രദ്ധ തിരിച്ചുവിട്ട് ഭിന്നിപ്പിച്ച് മുതലെടുപ്പ് നടത്താനാണ് ബിജെപി ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.