Timely news thodupuzha

logo

കേരളത്തിൽ ഇന്നും ഉയർന്ന താപനില; പാലക്കാട് 40°C രേഖപ്പെടുത്തി

സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില. പാലക്കാട് ജില്ലയിൽ 40°C രേഖപ്പെടുത്തി. കണ്ണൂർ, കോഴിക്കോട്, തൃശൂർ ജില്ലകളിൽ 38°C കോട്ടയം, ആലപ്പുഴ ജില്ലകളിൽ 37 °C വരെ താപനില ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ കൂടുതൽ ചൂടാണ് രേഖപ്പെടുത്തിയതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. പൊതുജനങ്ങൾ അതീവജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പിൽ പറ‍യുന്നു. സൂര്യാതാപവും നീജലീകരണവും വരാതെ ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകി.

Leave a Comment

Your email address will not be published. Required fields are marked *