Timely news thodupuzha

logo

ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു

തൊടുപുഴ: ഡിവൈൻ മേഴ്സി ഷ്റൈനിൽ ദൈവകരുണയുടെ തിരുനാൾ ആഘോഷിച്ചു. കരുണയുടെ നൊവേന ദുഃഖവെള്ളിയാഴ്ച ആരംഭിച്ചു .. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻ ടൗൺ പള്ളിയിൽ നിന്നും ദുഃഖവെള്ളി തിരുക്കർമ്മങ്ങൾക്ക് ശേഷം, പരിഹാരപ്രദക്ഷിണമായി നടത്തിയ കുരിശിന്റെ വഴി ഗാന്ധിസ്ക്വയർ ചുറ്റി മാരിക്കലുങ്ക് വഴി ഡിവൈൻ മേഴ്സി ഷ്റൈനിൽ എത്തി.

പീഢാനുഭവ സന്ദേശം ഫാ. സിനോ ആലുങ്കൽ നൽകി. ദുഃഖശനി ഏപ്രിൽ 8 മുതൽ 15-ാം തീയതി ശനിയാഴ്ച വരെ ഉച്ചകഴിഞ്ഞ് കരുണയുടെ നൊവേന, ലദീഞ്ഞ്, ആഘോഷമായ പരിശുദ്ധ കുർബാന, സന്ദേശം എന്നിവ നടന്നു . ദൈവകരുണയുടെ തിരുനാൾ അത്യാഘോഷപൂർവ്വം 16-ാം തീയതി ഞായറാഴ്ച കൊണ്ടാടി.

അന്ന് ആഘോഷമായ പരിശുദ്ധ കുർബാന നടത്തി. മാർ ജോർജ്ജ് മഠത്തികണ്ടത്തിൽ പിതാവിന്റെ നേതൃത്വത്തിൽ ബലി അർപ്പിച്ചു. ഉച്ചകഴിഞ്ഞ് നൊവേനയും, ലദീഞ്ഞും, ആഘോഷമായ കുർബാനയും റവ. ഫാദർ ബിജു കുടപ്ലാക്കലിന്റെ നേതൃത്വത്തിൽ അർപ്പിക്കപ്പെട്ടു.

കുർബ്ബാന മധ്യേ ഉള്ള സന്ദേശം റവ.ഫാ.ജോസഫ് പുത്തൻപുര നൽകി. അതിനുശേഷം കരുണയുടെ ജപമാല ചൊല്ലിക്കൊണ്ട് ഭക്തിനിർഭരമായ തിരിപ്രദക്ഷിണം തിരിച്ചു ഗ്രോട്ടോയിനടന്നു. നിരവധി വിശ്വാസികൾ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *