ന്യൂഡൽഹി: കേരള നിയമസഭാ സ്‌പീക്കർ എ.എൻ.ഷംസീർ ഉപരാഷ്ട്രപതി ജഗദീപ് ധൻകറുമായി ഔദ്യോഗിക വസതിയിൽ കൂടിക്കാഴ്‌ച നടത്തി. കേരള നിയമ സഭ പുതിയ കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയിട്ട് ഈ മേയ് 22ന് ഇരുപത്തിയഞ്ച് വർഷങ്ങൾ പൂർത്തിയാകും.
25-ാം വാർഷികാഘോഷത്തിന്റെ ഉദ്‌ഘാടനത്തിന് ക്ഷണിക്കുന്നതിനാണ് സ്‌പീക്കർ ഉപരാഷ്‌ട്രപതിയെ സന്ദർശിച്ചത്. രജത ജൂബിലിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാമെന്ന് ഉപരാഷ്ട്രപതി ഉറപ്പ് നൽകിയതായി കൂടിക്കാഴ്‌ചയ്‌ക്ക് ശേഷം സ്‌പീക്കർ പറഞ്ഞു. കേരള നിയമസഭ മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്‌ത ഫലകം സ്‌പീക്കർ ഉപരാഷ്‌ട്രപതിക്ക് സമ്മാനമായി നൽകി.