തൊടുപുഴ : കഴിഞ്ഞ ദിവസം നിര്യാതനായ വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡന്റ് എൻ .വി .വർക്കി നിരപ്പേലിനെക്കുറിച്ചുള്ള എം .ജി .സർവകലാശാല മുൻ വൈസ് ചാൻസിലർ ഡോ .സിറിയക് തോമസിന്റെ കുറിപ്പ് മധ്യകേരളത്തിലെ രാഷ്ട്രീയ ചരിത്രത്തിലേക്കാണ് വിരൽ ചൂണ്ടുന്നത് .പുതു തലമുറയ്ക്ക് ഒട്ടേറെ അറിവുകൾ നൽകുന്ന കുറിപ്പ് ഇങ്ങനെയാണ് ….
പ്രാദേശിക രാഷ്ട്രീയത്തിലെ ആദർശ സാക്ഷ്യം……..
സ്വാതന്ത്ര്യ സമര സേനാനികൾക്ക് അതിവേഗം
വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നുവെന്ന
യാഥാർത്ഥ്യത്തെ നമ്മെ ഒന്നു കൂടി ഓർമ്മിപ്പി ക്കുന്നതും ആ സത്യത്തിനു അടിവരയിടുന്നതു മാണ് ശ്രീ എൻ.വി. വർക്കി (നിരപ്പേൽ) എന്ന ദീർഘകാല പൊതുപ്രവർത്തകന്റെ വിയോഗം.
അടുപ്പമുള്ളവരെല്ലാം അദ്ദേഹത്തെ സ്നേഹ ത്തോടെ വിളിച്ചു പോന്നിരുന്നത് നിരപ്പേൽ വർക്കിച്ചൻ എന്നായിരുന്നു. പാലായിലെ വളരെ പ്രശസ്തമായ വടക്കൻകുടുംബത്തിന്റെ പ്രബല ശാഖകളിലൊന്നായിരുന്നു നിരപ്പേൽ കുടുംബം.
രാജഭരണ കാലത്ത് മീനച്ചിൽ – തൊടുപുഴ മണ്ഡലത്തിൽ നിന്നും തിരുവിതാംകർ ശ്രീമൂലം പ്രജാസഭയിലേക്കു പലതവണ ജയിച്ചയാളായി
രുന്നു വടക്കൻ കുഞ്ഞിലോച്ചൻ എന്നറിയപ്പെ
ട്ടിരുന്ന ജോൺ ഉലഹന്നാൻ വടക്കൻ എന്ന
അക്കാലത്തെ പാലായിലെ അധികാര കേന്ദ്രം.
കുരിശു പള്ളിക്കടുത്തുണ്ടായിരുന്ന വടക്കൻ
കുഞ്ഞിലോച്ചന്റെ തറവാട്ടു തിണ്ണയിലെ “ബഞ്ചി” ൽ മീനച്ചിൽ മജിസ്ട്രേട്ടു കോടതിയിൽ
തീർപ്പാക്കിയിരുന്ന കേസുകളെക്കാൾ കൂടുതൽ
കേസുകൾ തീർപ്പാക്കിയിരുന്നുവെന്നതായി രുന്നു യാഥാർത്ഥ്യം. വടക്കന്റെ ബഞ്ച് അക്കാല
ഒരു അനൗപചാരിക നീതിന്യായ സംവിധാനമാ യിരുന്നുവെന്നു സാരം! ഈ പാരമ്പര്യത്തിന്റെ
ഒരു സമകാലിക സാക്ഷ്യമായിരുന്നു ഇന്നലെ
നമ്മെ കടന്നുപോയ ശ്രീ നിരപ്പേൽ വർക്കിച്ചൻ
എന്ന സംശുദ്ധ രാഷ്ട്രീയക്കാരൻ .
സ്വാതന്ത്ര്യ സമര കാലത്ത് എന്റെ പിതാവ് ആർ.വി.തോമസ് പാലായിൽ തിരുവിതാംകൂർ സ്റ്റേറ്റു കോൺഗ്രസിന്റെ നേതാവായിരിക്കേ
അന്നു സ്റ്റേറ്റു കോൺഗ്രസിന്റെ പാലായിലെ
വിദ്യാർത്ഥി വിഭാഗത്തിന്റെ മുൻ നിരയിലായി
രുന്നു എന്റെ പിതൃ സഹോദരീ പുത്രനായിരുന്ന
ജോസഫ് ജോർജ് മണിമലയും ( മണിമല വർ ക്കിച്ചൻ) നിരപ്പേൽ വർക്കിച്ചനും അറയ്ക്കൽ
ഏ. റ്റി.തോമസും അദ്ദേഹത്തിന്റെ സഹോദരൻ
ഏ.റ്റി. ദേവസ്യയും ( പില്ക്കാലത്ത് എം.ജി. സർവ്വകലാശാലയുടെ പ്രഥമ വൈസ് ചാൻസി
ലർ) അഗസ്റ്റിൻ വട്ടക്കുന്നേലും പാലാ കെ.എം. മാത്യുവും മാത്തച്ചൻ കുരുവിനാക്കുന്നേലും മണർകാട് പാപ്പൻ എന്നു പിൽക്കാലത്ത് പ്രസിദ്ധനായ ജോസഫ് മൈക്കി ൾ മണർകാടും കെ കെ ജോസഫ് കളപ്പുരയ് ക്കലും എം.സി. ജോർജ് മനയാനിയും സി.എം. മാത്യു ചക്കൻകുളവുമൊക്കെ. അന്നത്തെ പാലായിലെ യുവനിര നേതാക്ക ളായിരുന്നു കെ.എം. ചാണ്ടി സാറും ചെറിയാൻ .ജെ. കാപ്പൻ സാറും സി.എം. മാത്യു കുരീക്കാട്ടും ജോസഫ് തുമ്പശ്ശേരിയും ജോൺ നെച്ചിക്കാട്ടും മേനാമ്പറമ്പിൽ പാപ്പച്ചനും ( ആർച്ച് ബിഷപ്പ് തോമസ് മേനാമ്പറമ്പിലിന്റെ പിതാവ് ) ഡൊമിനിക് വാഴയിലും (ശ്രീ പി.ജെ.ജോസഫി ന്റെ മാതൃസഹോദരൻ) ഡൊമിനിക് ജോസഫ് കുരുവിനാക്കുന്നേലും (പ്രസിദ്ധ ഹോട്ടൽ വ്യവസായി ശ്രീ ജോസ് ഡൊമിനിക്കിന്റെയും
മറ്റും പിതാവ് ) ഐ.ഡി. ചാക്കോ മച്ചിയാനിയും
ചാക്കോ കടമ്പുകാട്ടിലും തുടങ്ങിയവർ. അന്നും
ധീരനും സാഹസികനുമായ ഒരു വിദ്യാർത്ഥി
നേതാവായിരുന്നു നിരപ്പേൽ വർക്കിച്ചൻ.
അന്തരിക്കുമ്പോൾ അദ്ദേഹം വടക്കൻ മഹാ
കുടുംബയോഗത്തിന്റെ പ്രസിഡന്റുമായിരുന്നു.
പില്ക്കാലത്ത് കൃഷി സംബന്ധമായി തൊടുപുഴ
വെള്ളിയാമറ്റത്തേക്ക് നിരപ്പേൽ വർക്കിച്ചനും
മണിമല വർക്കിച്ചനും താമസം മാറുകയായി രുന്നു. അവിടെ അവർ ഒരേ സമയം അബ്കാരി
വ്യവസായ രംഗത്തും രാഷ്ട്രീയ രംഗത്തും സജീവമായെങ്കിലും 1965 ൽ കോൺഗ്രസിൽ പിളർപ്പുണ്ടായ
പ്പോൾ മണിമല വർക്കിച്ചൻ കോൺഗ്രസിലും
നിരപ്പേൽ വർക്കിച്ചൻ കേരള കോൺഗ്രസിലു
മായി. മണിമല വർക്കിച്ചൻ പിന്നീടു സാവകാശം സജീവ രാഷ്ട്രീയം വിട്ടു. എന്നാൽ കോൺഗ്രസ് പാരമ്പര്യത്തോടു ഇപ്പോഴും ചേർന്ന് നില്ക്കുക യും ചെയ്യുന്നു..നിരപ്പേൽ വർക്കിച്ചൻ പല തവണ വെള്ളിയാമറ്റം പഞ്ചായത്തു പ്രസിഡ ണ്ടായി. അവിടെത്തന്നെ സഹകരണ ബാങ്കി
ന്റെ അധ്യക്ഷനുമായി . കേരള കോൺഗ്രസിന്റെ
ആരംഭം മുതൽ നിരപ്പേൽ വർക്കിച്ചൻ കെ എം .
ജോർജിനൊപ്പമായിരുന്നു. പിന്നീട് പി.ജെ. യ്ക്ക്
ഒപ്പവും. രാഷ്ട്രീയത്തിലെ ഇഷ്ട പുത്രൻ രാജു
(ഫ്രാൻസീസ് ജോർജ് )വും … മനസ്സിൽ ഒട്ടും കളങ്കമില്ലാത്ത ഒരു രാഷ്ട്രീയ പ്രവർത്തകനായി
രുന്നു വർക്കിച്ചനെന്നും. രാഷ്ട്രീയത്തിൽ നിന്നും
പണമുണ്ടാക്കാത്ത ഒരു നേതാവായിരുന്നു അദ്ദേഹം. മറിച്ച് രാഷ്ട്രീയത്തിനു വളരെപ്പണം
ചെലവഴിച്ച നേതാവും. സത്യസന്ധനായിരുന്ന
പൊതുപ്രവർത്തകൻ. ഉള്ളിന്റെയുള്ളിൽ എന്നും ഒരു ഗാന്ധി – നെഹൃ – പട്ടേൽ ഭക്തനും !
നിരപ്പേൽ വർക്കിച്ചന്റെ ശരീരഭാഷ തന്നെ ഒരു നാട്ടു പ്രമാണിയുടേതായിരുന്നു. നന്നായി പശ
മുക്കി അലക്കിത്തേച്ച വെളുത്ത വസ്ത്രങ്ങളോ
ടായിരുന്നു എന്നും പഥ്യം. വൃത്തിയും വെടിപ്പും കാഴ്ച്ചയിൽത്തന്നെ അറിയാം. ആറടിയിലധികം
പൊക്കവും അതിനൊത്ത വണ്ണവും . ആരും ഒന്നു നോക്കുമായിരുന്നുവെന്നു മാത്രമല്ല, മാറിനില്ക്കാൻ പറയാൻ ആരും ധൈര്യപ്പെടു മായിരുന്നുമില്ല. അത്തരം പ്രൗഢിയുടെ ഒരു പരിവേഷം എപ്പോഴും എന്നും അദ്ദേഹം തനിക്കു ചുറ്റും നിലനിർത്തി. കാഴ്ച്ചയിലും കാര്യത്തിലും ഒരു ഒന്നാം തരം ലീഡർ മെറ്റീരിയലായിരുന്നു വർക്കിച്ചൻ ചേട്ടൻ. സൗമ്യൻ. ശാന്തൻ. വളരെ മര്യാദയോടെയുള്ള വാക്കുകളും ഇടപെടലു കളും. ന്യൂ ജനറേഷൻ രാഷ്ട്രീയക്കാർക്കു — ഏതു പാർട്ടിയിൽപ്പെട്ടവരായാലും – എന്നും അദ്ദേഹത്തിൽ നിന്നും ഒട്ടേറെ കാര്യങ്ങൾ പഠിക്കാനുണ്ടായിരുന്നു. കേരളത്തിന്റെ ഇപ്പോഴ ത്തെ രാഷ്ട്രീയാവസ്ഥയിൽ വളരെ ഖിന്നനാ യിരുന്നു ശ്രീ വർക്കിച്ചൻ. കാര്യങ്ങളൊക്കെ മാറി വരുമെന്ന ഒരു പ്രതീക്ഷ അവസാന നാളുകളിൽ പ്പോലും അദ്ദേഹം നിലനിർത്തിയെന്നത് അത്ര നിസ്സാരകാര്യവുമല്ല. എന്നും അദ്ദേഹം ഒരു കറക ളഞ്ഞ ദേശസ്നേഹിയും രാജ്യാഭിമാനിയുമാ യിരുന്നു. ജാതി – മത – ഭേദങ്ങൾക്കപ്പുറമുള്ള
ഒരു മതേതര മനസ്സ് അദ്ദേഹം എന്നും ഉള്ളിൽ
സൂക്ഷിച്ചു. എന്നാൽ സ്വന്തം മതവിശ്വാസങ്ങളി ലും പാരമ്പര്യങ്ങളിലും എന്നും അഭിമാനിക്കു കയും ചെയ്തു. തന്റെ നേതാവും രാഷ്ട്രീയ ഗുരുവുമായിരുന്ന ആർ.വി. തോമസിന്റെ മകനെന്ന നിലയിൽ എന്നെ അദ്ദേഹം എന്നും വാത്സല്യത്തോടെ ചേർത്തുപിടിച്ചു. സ്വാതന്ത്ര്യ സമര മൂല്യ ങ്ങളെ എന്നും ഹൃദയത്തോടു ചേർത്തു വയ്ക്കുകയും ചെയ്തു. മാന്യത യുടെയും മര്യാദയുടെയും മറുപേരെന്നു ധൈര്യമായി പറയാവുന്ന പഴയ തലമുറയിലെ മറ്റൊരു നേതൃ നക്ഷത്രം കൂടി ഇപ്പോൾ
നമ്മെ കടന്നുപോയിരിക്കുന്നു.
പ്രണാമം. പ്രാർത്ഥനകളും.
-ഡോ. സിറിയക് തോമസ്.