ഇടുക്കി: വനം വകുപ്പിന്‍റെ അരക്കൊമ്പൻ ദൗത്യം നീളുകയാണ്. ഇതുവരെ അരിക്കൊമ്പനെ കണ്ടെത്താനായിട്ടില്ല. രാവിലെ ദൗത്യ സംഘം കണ്ടത് മറ്റൊരു കാട്ടാനയായ ചക്കക്കൊമ്പനെയാണെന്നാണ് വനം വകുപ്പ് വ്യക്തമാക്കുന്നത്. മാധ്യമങ്ങളിലടക്കം പ്രചരിച്ച ചിത്രങ്ങൾ ചക്കക്കൊമ്പന്‍റേതാണ്. അരിക്കൊമ്പൻ എവിടെയാണെന്ന് അറിയില്ലെന്നും വനം വകുപ്പ് പറയുന്നു.
അരിക്കൊമ്പൻ ഉറക്കത്തിലാവാമെന്നും നിഗമനമുണ്ട്. ഉച്ചവരെ അരിക്കൊമ്പൻ സാധാരണ ഗതിയിൽ ഉറക്കമാവുമെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് നിഗമനം. ഉൾവനത്തിലെവിടെ എങ്കിലും അരിക്കൊമ്പൻ ഉറങ്ങിക്കിടക്കുകയാണെങ്കിൽ ദൗത്യം പ്രതിസന്ധിയിലാവും. തെരച്ചിലിനായി കൂടുതൽ സംഘം രംഗത്തെത്തിയിട്ടുണ്ട്.