കൊൽക്കത്ത: പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് 14 പേർ മരിച്ചു. വ്യാഴാഴ്‌ച പുർബ ബർധമാൻ, മുർഷിദാബാദ്, നോർത്ത് 24 പർഗാനാസ് ജില്ലകളിലുണ്ടായ മിന്നലിലാണ് മരണം റിപ്പോർട്ട് ചെയ്‌തത്. പുർബ ബർധമാനിൽ നാലുപേരും മറ്റ് ജില്ലകളിൽ രണ്ട് പേർ വീതവും മരിച്ചു. പശ്ചിമ മിഡ്‌നാപൂർ, ഹൗറ റൂറൽ ജില്ലകളിൽ നിന്ന് ആറ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതായി പശ്ചിമ ബംഗാൾ പൊലീസ് അറിയിച്ചു. മരിച്ചവരിൽ ഭൂരിഭാഗവും കൃഷിയിടങ്ങളിൽ ജോലി ചെയ്‌തിരുന്ന കർഷകരാണ്.
പശ്ചിമ ബംഗാളിൽ ഇടിമിന്നലേറ്റ് മരിച്ചത് 14പേർ; മരിച്ചവരിൽ ഭൂരിഭാഗവും കർഷകർ
