കാന്തലൂർ: യൂത്ത് കോൺഗ്രസ് കാന്തലൂർ മണ്ഡലം സമ്മേളനം നടത്തി. രാവിലെ മുതൽ മണ്ഡലം കൺവെൻഷനും തുടർന്ന് പ്രകടനവും പൊതുസമ്മേളനം. പൊതുസമ്മേളത്തിൽ മണ്ഡലം പ്രസിഡൻ്റ് ഗോവിന്ദ രാജൻ അദ്ധ്യക്ഷത വഹിച്ചു. യുത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം.എ അൻസാരി ഉദ്ഘാടനം ചെയ്തു. മുൻ എം.എൽ.എ എ.കെ.മണി മുഖ്യ പ്രഭഷണം നടത്തി.

ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് ഡി.കുമാർ, യുത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡൻ്റ് അനിൽ കനകൻ, യുത്ത് കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് മാർ ഷിൽ പീറ്റർ, യുത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി കെ.കൃഷ്ണമൂർത്തി, കോൺഗ്രസ് മണ്ഡലം വി.ജി പാപ്പച്ചൻ, തമ്പി എം.പോൾ, പി.ഇലങ്കോ, ആർ.മണികണ്ഠൻ, രാഹുൽ രാജേന്ദ്രൻ, റിയാസ്, ഡാനിയൽ, എന്നിവർ സംസാരിച്ചു.