രാജാക്കാട്: ഫാ.എബിൻ കുഴിമുള്ളിൽ സി. എസ്.ടി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്ക് വേണ്ടി സാൻജോ വോളി 2കെ23 മെയ് 1 മുതൽ 3 വരെ വൈകിട്ട് 5 ന് രാജാക്കാട് മുല്ലക്കാനം സാൻജോ കോളേജ് ഫ്ലഡ്ലിറ്റ് സ്റ്റേഡിയത്തിൽ നടക്കും.വോളിബോൾ മത്സരങ്ങൾക്കുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന് സംഘാടകർ അറിയിച്ചു.കേരളത്തിലേയും തമിഴ്നാട്ടിലേയും മികച്ച വോളിബോൾ താരങ്ങൾ മത്സരത്തിൽ പങ്കെടുക്കും.
രാമക്കൽമേട് സിക്സസ്,ഹൈറേഞ്ച് വോളി,പാമ്പാടുംപാറ സിക്സസ്,ഇവാന രാജാക്കാട്,വൈ എം .എ തങ്കമണി,ബീറ്റ്സ് ഓഫ് പാറത്തോട്,ഹൈറേഞ്ച് സിക്സസ്, മൈക്ക കാഞ്ഞിരപ്പിള്ളി എന്നിങ്ങനെ എട്ട് ടീമുകളാണ് മൂന്ന് ദിവസങ്ങളിലായി മത്സരത്തിനെത്തുന്നത്. ഒന്നാം ദിവസവും രണ്ടാം ദിവസവും സെമി ഉൾപ്പെടെ 3 മത്സരങ്ങൾ വീതമാണ് സ്റ്റേഡിയത്തിൽ നടക്കുന്നത്. വിജയികൾക്ക് ഫാ.എബിൻ മെമ്മോറിയൽ ട്രോഫിയും 20001 രൂപ ക്യാഷ് പ്രൈസും നൽകും,റണ്ണേഴ്സ് അപ്പിന് സാൻജോ ട്രോഫിയും 15001 രൂപ ക്യാഷ് പ്രൈസും നൽകും. ഒന്നിന് വൈകിട്ട് 5.30 നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ ജോസ്ഗിരി പള്ളി വികാരി ഫാ.ജെയിംസ് വലിയവീട്ടിൽ അദ്ധ്യക്ഷത വഹിക്കും.
രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് സതി ഉദ്ഘാടനം നിർവ്വഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികളായ ചെയർമാൻ ഫാ.ജോജു അടമ്പക്കല്ലേൽ സി.എസ്.ടി, കൺവീനർ മാരായ ടി.എസ് ബോസ്,ബെന്നി പാലക്കാട്ട്,കോർഡിനേറ്റർ ഷൈജു തങ്കച്ചൻ എന്നിവർ അറിയിച്ചു.