Timely news thodupuzha

logo

വെള്ളം നഷ്ടപ്പെടാതെ തേങ്ങ കഷ്ണങ്ങളാക്കാവുന്ന ഇലക്ട്രിക്കൽ ഉപകരണം; രാഷ്ട്രപതിയുടെ അവാർഡ് ഏറ്റുവാങ്ങി തൊടുപുഴക്കാരൻ

തൊടുപുഴ: പൊതിച്ച തേങ്ങ ഉടച്ച് വെള്ളം നഷ്ടപ്പെടാതെ എടുക്കാൻ കഴിയുന്ന ഇലക്ട്രിക്കൽ യന്ത്രം പോർട്ടബിൾ കോക്കനട്ട് ബ്രേക്കർ ആന്റ് വാട്ടർ കളക്ടിങ്ങ് ഡ്രൈവിന്റെ കണ്ടു പിടുത്തത്തിന് രാഷ്ട്രപതിയിൽ സ്വീകരിച്ച് തൊടുപുഴക്കാരൻ. മിഷ്യന്റെ ഉപ‍‍‍ജ്ഞാതാവായ വഴിത്തല സ്വദേശി ബിജു നാരായണൻ രാഷ്ട്രപതി ഭവനിൽ വച്ച് രാഷ്ട്രപതിയിൽ നിന്നും നാഷ്ണൽ ​ഗ്രൂസ്റൂട്ട് ഇന്നവേഷൻസ് അവാർഡ് ഏറ്റുവാങ്ങുകയായിരുന്നു. 12വി ബാൽട്ടറിയിൽ വർക്ക് ചെയ്യുന്ന ഈ ഉപകരണം സോളാർ പാനലിലും കറണ്ടിലും ചാർജ് ചെയ്ത് പ്രവർത്തിപ്പിക്കാം.

വീടുകളിലും, ഹോട്ടലുകളിലും കേറ്ററിങ്ങ് സെന്ററുകളിലും ഉപയോ​ഗപ്രദമാണ് ഈ യന്ത്രം. തേങ്ങ രണ്ടായി പൊട്ടിക്കുവാനും ചെറിയ കഷ്ണങ്ങളാക്കുവാനും കഴിയും. കൂടാതെ കാലികൾക്ക് വേണ്ടി കപ്പത്തണ്ടും മറ്റ് ആവശ്യങ്ങൾക്കായി കരിമ്പും ഇതിലൂടെ അരിയുവാൻ സാധിക്കും. 2021 ൽ കേരള സ്റ്റേറ്റ് കൗൺസിൽ ഫോർ സയൻസ് ആന്റ് ടെക്നോളജി നടത്തിയ ​ഗ്രാമീണ ​ഗവേഷക സം​ഗംമത്തിൽ സ്മാർട്ട് സോളാർ ഡി.സി മിക്സി വിത്ത് ​ഗ്രൈൻഡറെന്ന ഉപകരണെ കണ്ടെത്തിയതിന് മുഖ്യമന്ത്രിയുടെ റൂറൽ ഇന്നൊവേഷൻ അവാർഡും ലഭിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *