തൊടുപുഴ: ലോകത്തിലെ തന്നെ ആറാമത്തെ വലിയ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആന്റ് ഡൈമണ്ട്സ് ജൈത്രയാത്രയുടെ മുപ്പാതാം വാർഷത്തിലേക്ക് കടക്കുകയാണ്. ഇതിന്റെ ഭാഗമായി ഉപയോക്താക്കൾക്ക് വേണ്ടി നിരവധി അശ്ചര്യകരമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. മുപ്പതിനായിരം രൂപയുടെ പർച്ചേസിന് 100 മില്ലിഗ്രാം സ്വർണ നാണയത്തിന്റെയും ഡയമണ്ട്സ്, ജെസ്റ്റോൺ, പോൾകി ആഭരണങ്ങൾക്ക് 250 മില്ലിഗ്രാം സ്വർണനാണയത്തിന്റെയും തത്തുല്യമായ മൂല്യം സമ്മാനമായി ലഭിക്കും. ഈ ആനുകൂല്യങ്ങൾ നേടാൻ അഡ്വാൻസായി ബുക്ക് ചെയ്യാവുന്നതുമാണ്.
ഇതിനെല്ലാം പുറമെ, മുപ്പതാം വാർഷികത്തോട് അനുബന്ധിച്ച് ജ്വല്ലറിയുടെ ജന്മനാടായ കോഴിക്കോട് മലബാർ ഗോൾഡ് ആന്റ് ഡൈമണ്ട്സ് ആർട്ടിസ്ട്രി സ്റ്റോർ മെയ് ഏഴിന് പ്രവർത്തനം ആരംഭിക്കുകയാണ്. ഒരുലക്ഷത്തിലധികം വരുന്ന ആഭരണങ്ങളുടെ ശ്രേണിയാണ് ഇവിട ഒരുക്കിയിരിക്കുന്നത്. കൂടാതെ വെഡ്ഡിങ്ങ് അറീന, ബിസ്പോക്ക് സ്യൂട്ട് പ്രൈവറ്റ് ലോഞ്ച്, എക്സ്പീരിയൻസ് സോൺ, 3 ലെവൽ പാർക്കിങ്ങ് തുടങ്ങിയ സവിശേഷതയോടെയാകും പുതിയ ഷോറൂം പ്രവർത്തനം തുടങ്ങുന്നത്. ന്യായമായ പണിക്കൂലിയിൽ ആഭരണങ്ങൾ സ്വന്തമാക്കുന്നതിനായി 10 മലബാർ പ്രോമിസുകളും മലബാർ ഗ്രൂപ്പ് നൽകും. ഉപയോക്താക്കൾ ഈ അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി ഏവരെയും മലബാർ ജ്വല്ലറികളിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.