മുതലക്കോടം: സേക്രഡ് ഹാർട്ട്സ് ഗേൾസ് ഹൈസ്കൂളിൽ പൂർവ്വ വിദ്യാർത്ഥി സംഗമം നടത്തപ്പെടുന്നു. മെയ് 6 ശനിയാഴ്ച രാവിലെ 10 മണിക്കാണ് യോഗം. സ്കൂളിന്റെ 75 മത് വാർഷികത്തോടനുബന്ധിച്ച് നടത്തപ്പെടുന്ന യോഗത്തിൽ വച്ച് പ്ലാറ്റിനം ജൂബിലി ഉദ്ഘാടനവും നടത്തപ്പെടുന്നു. പ്രസ്തുത യോഗത്തിലേക്ക് എല്ലാ പൂർവ്വ വിദ്യാർത്ഥികളെയും പൂർവ്വ അധ്യാപകരെയും മറ്റ് സ്റ്റാഫുകളെയും പ്രത്യേകമായി ക്ഷണിക്കുന്നതായി സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡാന്റി ജോസഫ് അറിയിച്ചു.