
തൊടുപുഴ: സെന്റ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിൽ അവധിക്കാല കായിക പരിശീലനം വിങ്ങ്സ് – 2023 ആരംഭിച്ചു. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, ഹാൻഡ് ബോൾ, നെറ്റ് ബോൾ, വടംവലി, അത്ലറ്റിക്സെന്ന ഇനങ്ങളിലാണ് പരിശീലനം നടക്കുന്നത്.
സ്കൂൾ മാനേജർ ഡോക്ടർ സ്റ്റാൻലി കുന്നേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തൊടുപുഴ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
ഹെഡ്മാസ്റ്റർ ബിജോയ് മാത്യു, പി.റ്റി.എ പ്രസിഡന്റ് ബിജു ജോർജ്, കായികാധ്യാപകൻ മാത്യു ജോസ് എന്നിവർ പ്രസംഗിച്ചു. വിദഗ്ധരായ പരിശീലകർ നേതൃത്വം നൽകുന്ന ക്യാമ്പ് മെയ് 20ന് സമാപിക്കും.