കൊക്കയാര്‍: റേഷന്‍ വിതരണ സംവിധാനം താറുമാറാക്കിയ സര്‍ക്കാരിന്റെ അനാസ്ഥക്കെതിരെ കൊക്കയാര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തില്‍ നാരകംപുഴ റേഷന്‍ കടക്കു മുന്നില്‍ പ്രതിഷേധമൊരുക്കി.സാധനങ്ങള്‍ വാങ്ങാനെത്തുന്ന പാവപ്പെട്ടവര്‍ ദിവസങ്ങളായി വെറുകയ്യോടെ മടങ്ങുകയാണന്ന യോഗം കുറ്റപ്പെടുത്തി.
നിലതുടര്‍ന്നാല്‍ ശക്തമായ സമരപരിപാടികളുമായി മുന്നോട്ടുപോകുമെന്ന് ഭാരവാഹികള്‍അറിയിച്ചു.മണ്ഡലം പ്രസിഡന്റ് സണ്ണി തുരുത്തിപ്പളളി അധ്യക്ഷത വഹിച്ച ധര്‍ണ്ണ ഡി.സി.സി.അംഗം സണ്ണി തട്ടുങ്കല്‍ ഉദ്ഘാടനം ചെയ്തു.
ഡി.സി.സി.അംഗങ്ങളായ നൗഷാദ് വെംബ്ലി, ഓലിക്കല്‍ സുരേഷ്,സ്വര്‍ണ്ണലത അപ്പുകുട്ടന്‍,ബ്ലോക് മണ്ഡലം ഭാരവാഹികളായ ബെന്നി കദളികാട്ടില്‍,പി.കെ.ഷാജി, സുബിന്‍ ബാബു,ഐസിമോള്‍ വിപിന്‍, സുനിത ജയപ്രകാശ്, സ്റ്റാന്‍ലി സണ്ണി,നിയാസ് പാറയില്‍പുരയിടം,ഷാഹുല്‍പാറയക്കല്‍, കെ.കെ. വിശ്വംഭരന്‍, ബിനോയ് ചെറ്റകാരിക്കല്‍,ഷിജുമാത്യു ,കെ.എ.അര്‍ദുനന്‍, രഞ്ജിത് ഇടമണ്ണില്‍, ജയപ്രകാശ്,എന്നിവര്‍ സംസാരിച്ചു.