Timely news thodupuzha

logo

പുറപ്പുഴയിൽ നായ ശല്ല്യം രൂക്ഷം

തൊടുപുഴ: പുറപ്പുഴ മൂവേലിൽ അമ്പലം വടക്കംമ്മുറി റോഡിലാണ്. അനധികൃതമായി വളർത്തുന്ന നായകളും തെരുവുനായകളും നാട്ടുകാർക്ക് ഭീഷണിയായിരിക്കുന്നത്.

യാതൊരുവിധ പ്രതിരോധ മരുന്നുകളും ലഭിച്ചിട്ടില്ലാത്ത പേവിഷ ബാധക്ക് സാധ്യതയുള്ള നായകളാണ് ഇവ. അതുതന്നെയാണ് നാട്ടുകാർക്ക് മുന്നിൽ ഭീഷണിയായി നിൽക്കുന്നത്.

ഭയം മൂലം ഈ വഴിയുള്ള കാൽനട യാത്ര ആളുകൾ ഉപേക്ഷിച്ചിരിക്കുകയാണ്. പ്രദേശവാസികളുടെ ആട്, കോഴി തുടങ്ങിയ വളർത്തു മൃഗങ്ങളെ നായകൾ യഥേഷ്ടം ആഹാരമാക്കുകയാണ്.

സർക്കാർ വിതരണം ചെയ്യുന്ന ഗ്രാമശ്രീ ഇനത്തിൽപ്പെട്ട മ്യഗ സംരക്ഷണ വകുപ്പിന്റെ പ്രതിരോധ മരുന്നുൾ നൽകുന്ന കോഴികളാണ് ഈ നായകൾക്ക് ഇരയായത്. അധികൃതരുടെ അടിയന്തര ഇടപെടൽ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Leave a Comment

Your email address will not be published. Required fields are marked *