കട്ടപ്പന: സംസ്ഥാന സർക്കാർ കർഷിക മേഖലയിലും, യുവജനങ്ങൾക്കിടയിലും അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയാണന്ന് യൂ.ഡി.എഫ് ജില്ലാ ചെയർമാൻ ജോയി വെട്ടിക്കുഴി. സി.എം.പി.യുടെ യുവജസംഘടന കെ.എസ്.വൈ.എഫ് സംസ്ഥാന കമ്മറ്റി നടത്തുന്ന സ്ട്രീറ്റ് ക്യാമ്പേയിൻ്റെ ഇടുക്കി ജില്ലാപര്യടനത്തിൻ്റെ സമാപന സമ്മളനം കട്ടപ്പനയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സി.എം.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. കാർഷിക വിഭവങ്ങളുടെ വിലയിടിവ് കർഷകരേ ആത്മഹത്യയിലേക്ക് നയിക്കുന്നു, യുവാക്കൾക്ക് തൊഴിലോ ഉന്നത വിദ്യാഭ്യസത്തിനുള്ള അന്താരാഷ്ട്ര നിലവാരമുള്ള സർവ്വകലാശാല കളോ വ്യവസായ സ്ഥാപനങ്ങളൊ കേരളത്തിലില്ല ഇതു മൂലം യുവജനത കടൽ കടക്കുന്നു.
മദ്യവും മയക്കുമരുന്നും സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നു അന്ധ വിശ്വാസങ്ങളും അനാചരങ്ങളും കേരളത്തെ വീണ്ടും ഭ്രാന്താലയമാക്കി, ഇതിനെല്ലാമെതിരെ കെ.എസ്.വൈ.എഫ് നടത്തുന്നപോരാട്ടാം മാതൃകാപരമാണെന്ന് അദ്ദേഹം തുറന്നടിച്ചു.
യോഗത്തിൽ ജാഥാ ക്യാപ്റ്റൻ കെ.എസ്.വൈ.എഫ് സംസ്ഥാന സെക്രട്ടറി സുധീഷ് കടന്നപ്പള്ളി വൈസ് ക്യാപ്റ്റൻ നാൻസി പ്രഭാകർ, സി.എം.പി എരിയാ സെക്രട്ടറിമാരായ അനീഷ് ചേനക്കര, എൽ.രാജൻ, ബിജുവിശ്വനാഥൻ, കേരളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡൻ്റ് സിനു വാലുമ്മേൽ ശിൽപ്പാ രാജൻ, ബാബു വർഗ്ഗീസ്, ആർ.പ്രസന്നകുമാർ, ആലീസ് മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.