സാംബ: ജമ്മു കശ്മീരിലെ അന്താരാഷ്ട്ര അതിർത്തി വഴി നുഴഞ്ഞുകയറാൻ ശ്രമിച്ച പാകിസ്ഥാൻ പൗരനെ ബി.എസ്.എഫ് സംഘം വെടിവച്ചു കൊലപ്പെടുത്തി.
കശ്മീരിലെ സാംബ ജില്ലയിൽ വ്യാഴാഴ്ച പുലർച്ചയോടെയാണ് സംഭവം. മാംഗു ചാക് അതിർത്തി ചെക് പോസ്റ്റ് വഴിയാണ് നുഴഞ്ഞു കയറ്റ ശ്രമമുണ്ടായത്.
സാംബ സെക്റ്ററിലും സമീപ പ്രദേശങ്ങളിലും ബി.എസ്.എഫ് പരിശോധന തുടരുകയാണ്. രണ്ട് ദിവസത്തിനിടെ ഇതു രണ്ടാം തവണയാണ് പാക് നുഴഞ്ഞുകയറ്റശ്രമം സൈന്യം തകർക്കുന്നത്.
ബുധനാഴ്ച നടത്തിയ പരിശോധനയിൽ പാക്കിസ്ഥാനിൽ നിന്ന് നുഴഞ്ഞു കയറാൻ ശ്രമിച്ച മൂന്നു പേരെ സൈന്യം പിടികൂടിയിരുന്നു. ഇവരിൽ നിന്ന് വൻ ആയുധ ശേഖരവും പിടിച്ചെടുത്തിരുന്നു.