തിരുവനന്തപുരം: കെ.എസ്.ആർ.റ്റി.സിയിൽ വിദ്യാർഥികൾക്കുള്ള കൺസെഷൻ അപേക്ഷ ജൂലൈ മുതൽ ഓൺലൈനായി സമർപ്പിക്കാം. നിശ്ചിത തുകയും അനുബന്ധ രേഖകളും അപ്‌ലോഡ് ചെയ്താൽ കൺസെഷൻ കാർഡ് എപ്പോഴാണ് ലഭിക്കുക എന്ന് ഫോണിൽ സന്ദേശമെത്തും.
തുടർന്ന് ഡിപ്പോയിലെത്തി കൺസെഷൻ കാർഡ് കൈപ്പറ്റാം. ജൂൺ മുതൽ കൺസെഷൻ കാർഡിൻറെ പ്രായ പരിധി 25 വയസ് എന്നത് നിർബന്ധമാക്കി. ഇനി മുതൽ അപേക്ഷയുടെ സ്റ്റാറ്റസ് അപേക്ഷകർക്ക് വെബ്സൈറ്റിൽ നിന്ന് അറിയാനും സാധിക്കും.
കെ.എസ്.ആർ.റ്റി.സി ഐ.റ്റി സെല്ലാണ് ഇതിനായുള്ള സോഫ്റ്റ് വെയറുകൾ തയ്യാക്കിയത്. പെൻഷൻകാരായ പഠിതാക്കൾക്കും പ്രായപരിധി ബാധകമല്ലാത്ത റെഗുലർ വിദ്യാർഥികൾക്കും ഇളവുകൾ ലഭിക്കില്ല.