Timely news thodupuzha

logo

ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തം; ഫയലുകൾ കത്തി നശിച്ചു

കൊല്ലം: ഇന്ന് രാവിലെ ഓച്ചിറ പഞ്ചായത്ത് ഓഫീസിൽ തീപിടിത്തമുണ്ടായ. നിരവധി ഫയലുകൾ കത്തി നശിച്ചു. എന്നാൽ പ്രധാന ഫയലുകൾ സുരക്ഷിതമാണെന്ന് അധികൃതർ അറിയിച്ചു. രാവിലെ പ്രഭാത സവാരിക്കിറങ്ങിയവരാണ് ഓഫീസിൽ നിന്നും തീ പടരുന്നത് കണ്ടത്.

ഉടനെ ഫ‍യർഫോഴ്സിനെ വിളിച്ചറിയിക്കുകയായിരുന്നു. കരുനാഗപ്പള്ളിയിൽ നിന്നുമുള്ള ഫയർഫോഴ്സ് സംഘമെത്തി തീ പൂർണമായി അണച്ചു. ഷോർട്ട് സർക്ക്യൂട്ടാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഓച്ചിറ പൊലീസും ഫയർഫോഴ്സും അന്വേഷണം ആരംഭിച്ചതായി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *