തിരുവനന്തപുരം: ഒഡീഷയിലെ ട്രെയിൻ ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള രണ്ട് ട്രെയിനുകൾ റദ്ദാക്കി. ശനിയാഴ്ച പുറപ്പെടേണ്ടിയിരുന്ന തിരുവനന്തപുരം സെൻട്രൽ ഷാലിമാർ ദ്വൈവാക എക്സ്പ്രസും കന്യാകുമാരി ദിബ്രുഗർ വിവേക് എക്സ്പ്രസുമാണ് റദ്ദാക്കിയത്.
കേരളത്തിലേക്കുള്ള നാലു ട്രെയിനുകൾ വഴി തിരിച്ചു വിട്ടിട്ടുമുണ്ട്. ജൂൺ ഒന്നിന് യാത്ര ആരംഭിച്ച സിൽച്ചർ-തിരുവനന്തപുരം, ദിബ്രുഗർ-കന്യാകുമാരി, ഷാലിമാർ-തിരുവനന്തപുരം ട്രെയിനുകളും വെള്ളിയാഴ്ച പുറപ്പെട്ട പാറ്റ്ന- എറണാകുളം എക്സ്പ്രസുമാണ് വഴി തിരിച്ചു വിട്ടത്.
രാജ്യവ്യാപകമായി 48 ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 36 ട്രെയിനുകൾ വഴി തിരിച്ചു വിട്ടു. ഭുവനേശ്വർ വരെയുള്ള എല്ലാ ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്.