പന്നിമറ്റം: ജർമനിയിലെ ബർലിനിൽ 17മുതൽ 25വരെ നടക്കുന്ന സ്പെഷ്യൽ ഒളമ്പിക്സിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ഇടുക്ക ജില്ലയിലെ കായിക താരങ്ങൾക്ക് യാത്രയയപ്പ് നൽകി. പന്നിമറ്റം അനുഗ്രഹനികേതൻ സ്പെഷ്യൽ സ്കൂളിൽ വച്ച് സംഘടിപ്പിച്ച ചടങ്ങ് ജല വിബവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. എം.പി ഡീൻ കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.
ബീച്ച് വോളിബോൾ ഇനത്തിൽ അനുഗ്രഹനികേതനിലെ സപർണ ജോയി, ദിവ്യ തങ്കപ്പൻ, ബാസ്കറ്റ് ബോളിൽ പര്പ്പ് ചാവറഗിരി സ്പെഷ്യൽ സ്കൂളിലെ ഗോകുൽ ഗോപി, ടെന്നീസിൽ അടിമാലി കാർമ്മൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ അനുമോൾ ടോമി, ഹാൻഡ് ബോളിൽ പൈനാവ് അമൽ ജ്യോതി സ്പെഷ്യൽ സ്കൂളിലെ ശ്രീക്കുട്ടി നാരായണനൻ എന്നിവരാണ് മത്സരാർത്ഥികൾ.
യോഗത്തിൽ കായിക താരങ്ങൾക്ക് ആശംസ അറിയിച്ചു കൊണ്ട് ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്തുക്കുട്ടി, വെള്ളിയാമറ്റം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇന്ദു ബിജു, പന്നിമറ്റം സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് വികാരി റവ.ഫാ.ജേക്കബ് റാത്തപ്പിള്ളി, ബ്ലോക്ക് കോടിക്കുളം ഡിവിഷൻ മെമ്പർ ഡാനി വർഗീസ്, ആരോഗ്യ വിദ്യാബ്യാസ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻ മോഹൻദാസ്, നാലാം വാർഡ് മെമ്പർ രേഖ പുഷ്പരാജൻ, അഞ്ചാം വാർഡ് മെമ്പർ രാജു കുട്ടപ്പൻ, സംസ്ഥാന ടക്ക് ഓഫ് വാർ ഓർഗനൈസിങ്ങ് കമ്മറ്റി സെക്രട്ടറി ജോൺസൺ ജോസഫ്, ഇടുക്കി ജില്ലാ ഖോ – ഖോ അസോസിയേഷൻ പ്രസിഡന്റ് ഡോ. ബാബു, മുൻ സന്തോഷ് ട്രേഫി താരം സലിംകുട്ടി, എ.ഐ.ഡി സംസ്ഥാന കമ്മിറ്റി ചെയർമാൻ, റവ.ഫാ.റോയ് വടക്കേൽ, എസ്.ഒ.ബി സ്റ്റേറ്റ് ഡയറക്ടർ റവ.ഫാ.റോയ് കണ്ണഞ്ചിറ, പി.എ.ഐ.ഡി ഇടുക്കി ജില്ലാ പ്രസിഡന്റ് സജി സെബാസ്റ്റ്യൻ തുടങ്ങിവർ സംസാരിച്ചു. മദർ പ്രൊവിൻഷ്യലും അനുഗ്രഹനികേതൻ സ്പെഷ്യൽ സ്കൂൾ മാനേജരുമായ മദർ മെർളി തെങ്ങുംപിള്ളി എസ്.എ.ബി.എസ് സ്വാഗതവും എസ്.ഒ.ബി ജില്ലാ കോഡിനേറ്ററും വികാസ് സ്പെഷ്യൽ സ്കൂൾ പ്രിൻസിപ്പലുമായ റവ.ഫാ. ക്ലീറ്റസ് ടോം കൃതജ്ഞതയും പറഞ്ഞു.